ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് യെല്ലോ ആര്‍മി വിജയിച്ച് കയറിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ 189 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
Off the mark! 💛#WhistlePodu #CSKvDC pic.twitter.com/sBrO9qgu5e
— Chennai Super Kings (@ChennaiIPL) April 11, 2026
ജെയ്മി ഓവര്‍ട്ടണിന്റെ തകര്‍പ്പന്‍ ബൗളിങ് കരുത്തിലും സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിലുമാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് നിര്‍ണായക വിക്കറ്റുകളാണ് ഓവര്‍ട്ടണ്‍ നേടിയത്. ഓവര്‍ട്ടണിന് പുറമെ മൂന്ന് വിക്കറ്റ് നേടി അന്‍ഷുല്‍ കാംബോജും മികവ് പുലര്‍ത്തി. ഖലീല്‍ അഹമ്മദ്, ഗുര്‍ജപ്‌നീത് സിങ്, നൂര്‍ അഹ്‌മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Thunderous! ⚡
4️⃣/1️⃣8️⃣#WhistlePodu #CSKvDC pic.twitter.com/jekbQq3jr0— Chennai Super Kings (@ChennaiIPL) April 11, 2026
അതേസമയം സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്.
ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷമാണ് സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവ്. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു ചെപ്പോക്കില്‍ താണ്ഡവമാടിയത്. നേരിട്ട 52ാം പന്തിലായിരുന്നു സഞ്ജു ഐ.പി.എല്‍ കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്.
Draped in yellow 💛
Sanju Samson made Chepauk rise and applaud 🫡
RELIVE his knock ▶️ https://t.co/86wJ2Oi86E#TATAIPL | #KhelBindaas | #CSKvDC | @IamSanjuSamson pic.twitter.com/f1TbB7tTWC
— IndianPremierLeague (@IPL) April 11, 2026
സഞ്ജുവിനൊപ്പം യുവ താരം ആയുഷ് മാഹ്‌ത്രെ 36 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്, റിട്ടയേഡ് ഔട്ട് ആകുകയായിരുന്നു താരം.
ദല്‍ഹിക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മധ്യനിര ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ്. 38 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. 41 റണ്‍സ് നേടിയ ഓപ്പണര്‍ പാത്തും നിസങ്കയും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു.
Content Highlight: Chennai Super Kings Defeat Delhi Capitals
