എഡിറ്റര്‍
എഡിറ്റര്‍
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ചുട്ടുകൊന്നു
എഡിറ്റര്‍
Tuesday 14th November 2017 3:34pm

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് പെട്രൊള്‍ ഒഴിച്ച് തീകൊളുത്തി. ആടംബാക്കം, സരസ്വതി നഗറില്‍ ഇന്ദുജയാണ് കൊല്ലപ്പെട്ടത്.

സാരമായി പരിക്കേറ്റ ഇന്ദുജ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. എന്‍ജീനിയറിംഗ് പഠനകാലം മുതല്‍ പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്നും പ്രതി ഇന്ദുജയെ ശല്യപ്പെടുത്തുകയും, ഇതേതുടര്‍ന്ന് യുവതി ജോലിക്ക് പോകുന്നത്നിര്‍ത്തുകയും ചെയ്തിരുന്നു.


Dont Miss ലൈംഗികത മൗലികാവകാശമാണ്, ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല; സിഡി വിവാദത്തില്‍ ഹാര്‍ദിക് പട്ടേലിനെ പിന്തുണച്ച് ജിഗ്നേഷ് മെവാനി


തിങ്കളാഴ്ച രാത്രി ആടംബാക്കത്തുള്ള യുവതിയുടെ വീട്ടിലെത്തിയ പ്രതി ഇന്ദുജയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ആക്രമണത്തില്‍ ഇന്ദുജയുടെ അമ്മയ്ക്കും സഹോദരിക്കും സാരമായി പരിക്കേറ്റു.

സംഭവം നടന്ന ഉടനെ തന്നെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇന്ദുജയുടെ അമ്മയും സഹോദരിയും ഇപ്പോള്‍ ചികിത്സയിലാണ്.

Advertisement