സ്വര്‍ണത്തിളക്കവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി കാഞ്ഞങ്ങാടും
Marketing Feature
സ്വര്‍ണത്തിളക്കവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി കാഞ്ഞങ്ങാടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2022, 10:29 am

കാസര്‍ഗോഡ്: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാഞ്ഞങ്ങാട് പ്രവര്‍ത്തനമാരംഭിച്ചു. ആഗസ്റ്റ് 31 ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍), സിനിമാ താരങ്ങളായ ഷംന കാസിം, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.

ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത കെ.വി, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ്, വാര്‍ഡ് മെമ്പര്‍ കെ.വി. ലക്ഷ്മി, മണികണ്ഠന്‍ (ബ്ലോക്ക് പഞ്ചായത്ത്), സി.കെ. അരവിന്ദന്‍ പുള്ളൂര്‍ (പെരിയ പഞ്ചായത്ത്), അഡ്വ. രാജ്‌മോഹനന്‍ (സി.പി.ഐ.എം) ഈക്കല്‍ കുഞ്ഞിരാമന്‍ (കോണ്‍ഗ്രസ്) പ്രശാന്ത് എം (ബി.ജെ.പി), മുമ്പാറക്ക് ഹസ്സൈനാര്‍ (ഐ.യു.എം.എല്‍), പാലാക്കി ഹംസ (കെ.വി.വി.ഇ.എസ്), കോടോത്ത് അശോകന്‍ നായര്‍ (എ.കെ.ജി.എസ്.എം.എ), യൂസഫ് ഹാജി (കെ.വി.വി.ഇ.എസ്), മന്‍സൂര്‍ ഹോസ്പിറ്റല്‍ എം.ഡി. ഷംസു, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പി.ആര്‍.ഒ. വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു.

ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. സ്വാഗതവും പി.ആര്‍.ഒ. ജോജി എം.ജെ. നന്ദിയും പറഞ്ഞു. ഉദ്ഘാടനവേളയില്‍ നിര്‍ധന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കുമുള്ള ധനസഹായവും ബോചെ വിതരണം ചെയ്തു.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി വെറും 3% മുതല്‍ ആരംഭിക്കുന്നു. ഡയമണ്ട് ആഭരണങ്ങള്‍ പണിക്കൂലിയില്‍ 50% വരെ കിഴിവിലും ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 3999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

പ്ലാറ്റിനം ആഭരണങ്ങളുടെ അതിവിപുലമായ കളക്ഷനും ഷോറൂമില്‍ ലഭ്യമാണ്. വിവാഹപാര്‍ട്ടികള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ലഭിക്കും. പ്രീമിയം ഫോസില്‍ വാച്ചുകളുടെ എക്സ്‌ക്ലൂസീവ് കളക്ഷനും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നേടാം. കൂടാതെ മൂന്ന് പേര്‍ക്ക് ബോചെയോടൊപ്പം റോള്‍സ് റോയ്‌സ് കാറില്‍ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും. ഉദ്ഘാടന മാസത്തില്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ താമസം, റോള്‍സ് റോയ്‌സ് കാറില്‍ സൗജന്യ യാത്ര എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Content Highlight: Chemmanur Jewellers new showroom opened in Kasaragod Kanhangad