ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി ചെല്‍സി. കഴിഞ്ഞ ദിവസം ലീഗില്‍ നടന്ന മത്സരത്തില്‍ ടീം എവര്‍ട്ടണ് മുന്നിലാണ് മുട്ടുകുത്തിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് എവര്‍ട്ടണ്‍ ചെല്‍സിയെ തകര്‍ത്തെറിഞ്ഞത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി ചെല്‍സി. കഴിഞ്ഞ ദിവസം ലീഗില്‍ നടന്ന മത്സരത്തില്‍ ടീം എവര്‍ട്ടണ് മുന്നിലാണ് മുട്ടുകുത്തിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് എവര്‍ട്ടണ്‍ ചെല്‍സിയെ തകര്‍ത്തെറിഞ്ഞത്.
എവര്‍ട്ടണായി ബെറ്റോയും ഇലിമാന്‍ എന്‍ഡിയായെയും സ്‌കോര്‍ ചെയ്തു. 33, 52 മിനിറ്റുകളിലായിരുന്നു ബെറ്റോയുടെ ഗോളുകള്‍. 76ാം മിനിട്ടില്‍ എന്‍ഡിയായെയും വല കുലുക്കി. എന്നാല്‍, ചെല്‍സിക്കായി ഒരാള്‍ക്ക് പോലും സ്‌കോര്‍ ചെയ്യാനായില്ല.

ചെൽസിയും എവർട്ടണും തമ്മിലുള്ള മത്സരത്തിൽ നിന്ന്. Photo: Toffeeweb
ഇതോടെ ഈ സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി ചെല്‍സിയ്ക്ക് വഴങ്ങേണ്ടി വന്നു. പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലുമായും രണ്ട് മത്സരങ്ങള്‍ വീതമാണ് ടീം പരാജയപ്പെട്ടത്.
ചെല്‍സി ആദ്യം തോല്‍വി അറിഞ്ഞത് യു.സി.എല്ലില്‍ പി.എസ്.ജിക്ക് മുന്നിലാണ്. ടൂര്‍ണമെന്റില്‍ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ ആദ്യ പാദ മത്സരത്തിലായിരുന്നു ഇത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ തോല്‍വി.
പിന്നീട് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിന് മുന്നില്‍ ചെല്‍സി അടിയറവ് പറഞ്ഞു. അന്ന് ന്യൂകാസില്‍ ഒറ്റ ഗോളിനാണ് ടീമിനെ തകര്‍ത്തെറിഞ്ഞത്. നാല് ദിവസങ്ങള്‍ക്കപ്പുറം യു.സി.എല്ലില്‍ ദി ബ്ലൂസ് ഒരിക്കല്‍ കൂടി പി.എസ്.ജിയെ നേരിടാനെത്തി.
എന്നാല്‍, ആ മത്സരത്തിലും തോല്‍വിയായിരുന്നു ഫലം. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി വിജയിച്ചത്. അതോടെ ചെല്‍സി യു.സി.എല്ലില്‍ നിന്ന് പുറത്തായി. പിന്നാലെ ഇപ്പോള്‍ എവര്‍ട്ടണ് മുന്നിലും ടീം കീഴടങ്ങിയിരുന്നു.

പി.എസ്.ജിക്കെതിരായ മത്സരത്തിൽ ചെൽസി താരങ്ങൾ . Photo: TRT sports
ഇതോടെ ചെല്‍സി തങ്ങളുടെ പേരില്‍ ചേര്‍ത്തത് ഒരു നാണക്കേട് കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ തോല്‍വി വഴങ്ങി എന്നതാണ് ഈ ‘അനാവശ്യ നേട്ടം’. 1993ലാണ് ഇതിന് മുമ്പ് ടീം ഒരുമിച്ച് നാല് മത്സരങ്ങളില്‍ പരാജയം രുചിച്ചത്.
അതേസമയം, ഏപ്രില്‍ നാലിനാണ് ചെല്‍സിയുടെ അടുത്ത മത്സരം. എഫ്. എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ട്ട് വെയ്‌ലാണ് എതിരാളികള്‍.
Content Highlight: Chelsea lost four matches in a row for the first time since 1993