ചെല്ലാനം വാഹന പരിശോധന; പൊലീസിനെതിരായ ആരോപണങ്ങള്‍ പച്ചക്കള്ളം, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
Kerala
ചെല്ലാനം വാഹന പരിശോധന; പൊലീസിനെതിരായ ആരോപണങ്ങള്‍ പച്ചക്കള്ളം, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
നിഷാന. വി.വി
Sunday, 28th December 2025, 1:13 pm

എറണാകുളം: ചെല്ലാനത്ത് വാഹനപരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍ പൊലീസിനെതിരെ യുവാക്കള്‍ ഉന്നയിച്ച ആരോപങ്ങള്‍ കെട്ടിചമച്ചതാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.

ബൈക്ക് യാത്രികരായ അനിലും രാഹുലും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ബൈക്ക്, സി.പി.ഒ ബിജുമോനെ ഇടിച്ചിടുകയായിരുന്നുവെന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ ബൈക്ക് അടുത്തെത്തിയപ്പോഴാണ് പൊലീസ് കൈകാണിച്ചതെന്നും നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പൊലീസ് ബൈക്കില്‍ നിന്ന് തള്ളിയിടുകയായിരുന്നു എന്നുമായിരുന്നു പരിക്കേറ്റ അനിലിന്റെ സുഹൃത്ത് പൊലീസിനെതിരെ ആരോപിച്ചിരുന്നത്.

എന്നാല്‍ കൈയില്‍ പിടിച്ച് വലിച്ചിട്ടില്ലെന്നും ് പൊലീസുകാരനെ യുവാക്കള്‍ ഇടിച്ചിടുകയായിരുന്നുവെന്നും ഡി.സി.പി പ്രതികരിച്ചിരുന്നു. കൂടാതെ പൊലീസ് ജീപ്പില്‍ കയറാന്‍ യുവാക്കളോട് പറഞ്ഞെങ്കിലും വിസമ്മതിക്കുകയായിരുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് പരിക്കേറ്റ സി.പി.ഒയെ മാത്രം ആശുപത്രിയിലേക്ക് കൊണ്ട് പോയെന്നും തങ്ങളെ വഴിയില്‍ ഉപേക്ഷിച്ചതോടെ അനിലിനെ പുറകില്‍ ബെല്‍ട്ട് വെച്ച് കെട്ടിയായിരുന്നു ആശുപത്രിയില്‍ എത്തിച്ചതെന്ന വാദങ്ങളും ഇതോടെ പൊളിഞ്ഞു

അപകടം നടന്ന ചെല്ലാനത്ത് നിന്നും 50 കീ.മി അകലേയുള്ള ആലപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് അനിലിനെ എത്തിച്ചത്. തെരുവു നായ കുറുകെ ചാടിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു യുവാക്കള്‍ ഡോക്ടറെ അറിയിച്ചത്. എന്ാല്‍ ഇക്കാര്യം പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരാണ്. ഇതുമായി ബന്ധപ്പട്ടുള്ള ആശുപത്രി രേഖകളും പുറത്ത് വന്നിട്ടുണ്ട്.

സി.പി.ഒ ഗുരുതര പരിക്കേടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പൊലീസിനെതിരെ തിരിയാനുള്ള യുവാക്കളുടെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുമെന്നും ആലപ്പുഴ പൊലീസിന് യുവാക്കള്‍ നല്‍കിയ പരാതിയില്‍ കുറിച്ച് ആലപ്പുഴ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

രണ്ട് യുവാക്കള്‍ക്കെതിരെയും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതില്‍ ഇന്നലെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlight: Chellanam vehicle inspection; Allegations against police are blatant lies, CCTV footage released

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.