ദുരിതാശ്വാസനിധിയിലേക്ക് രസീത് അടിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍
kERALA NEWS
ദുരിതാശ്വാസനിധിയിലേക്ക് രസീത് അടിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 8:55 am

കോഴിക്കോട്: ദുരിതാശ്വാസത്തിന്റെ പേരില്‍ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടിയ മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ ഇതേകാര്യം പറഞ്ഞ് സുനില്‍ തട്ടിപ്പ് നടത്തി.

ഒടുവില്‍, നഗരസഭാ ചെയര്‍മാന്റെ പരാതിയിന്‍മേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡി കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ചിത്രം കടപ്പാട്- ഏഷ്യാനെറ്റ് ന്യൂസ്‌

WATCH THIS VIDEO: