ട്രംപിന്റെ മനോനില പരിശോധിക്കണം; ഒബാമയ്ക്ക് മനോരോഗവിദഗ്ധരുടെ കത്ത്
Daily News
ട്രംപിന്റെ മനോനില പരിശോധിക്കണം; ഒബാമയ്ക്ക് മനോരോഗവിദഗ്ധരുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th December 2016, 7:47 am

trump


ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കയിലെ വിഖ്യാത സര്‍വകലാശാലകളിലെ മൂന്ന് പ്രശസ്ത മനോരോഗവിദഗ്ധര്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തയച്ചു. 


വാഷിങ്ങ്ടണ്‍:  നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികനില പരിശോധിക്കണമെന്ന് മനോരോഗവിദഗ്ധര്‍.

ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കയിലെ വിഖ്യാത സര്‍വകലാശാലകളിലെ മൂന്ന് പ്രശസ്ത മനോരോഗവിദഗ്ധര്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തയച്ചു. ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്നതിനുമുന്‍പായി ട്രംപിന്റെ മുഴുവന്‍ ആരോഗ്യമാനസിക പരിശോധനകളും നടത്തണമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ മനോരോഗ വിഭാഗം പ്രൊഫസര്‍ ജുഡിത് ഹെര്‍മാന്‍, കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍മാരായ നാനെറ്റ് ഗാര്‍ട്രെല്‍, ഡീ മൊസ്ബാഷെര്‍ എന്നിവരാണ് ഒബാമയ്ക്ക് കത്തയച്ചത്.


പൊതുസമ്മതിയുള്ള ഒരു വ്യക്തിയില്‍ ഇത്തരം പരിശോധനകള്‍ നടത്താന്‍ തൊഴില്‍പരമായ ധാര്‍മ്മികത തങ്ങളെ അനുവദിക്കുന്നില്ല. ട്രംപിന്റെ അത്യാവേശവും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ കഴിയാത്ത സ്വഭാവവും വിലയിരുത്തുമ്പോള്‍ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയ്ക്കുള്ള വലിയ ഉത്തരവാദിത്വങ്ങള്‍ വഹിക്കാന്‍ പ്രാപ്തനാണോ എന്ന് സംശയമുണ്ടാക്കുന്നുവെന്നും ഇവര്‍ കത്തില്‍ പറയുന്നു.