എഡിറ്റര്‍
എഡിറ്റര്‍
‘ അമേരിക്കക്കാരനായിരുന്നെങ്കില്‍ ഞാന്‍ ഒബാമയ്ക്ക് വോട്ട് ചെയ്‌തേനെ’
എഡിറ്റര്‍
Monday 1st October 2012 9:47am

കറാകസ്: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കെ പ്രസിഡന്റ് ബറാക് ഒബാമയക്ക് പിന്തുണമയായി എത്തിരിക്കുകയാണ് വെനസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. ‘ഇത്തവണയും കാര്യങ്ങളെല്ലാം ഔബാമയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ അമേരിക്കയിലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒബാമയ്ക്കാവുമായിരുന്നു എന്റെ വോട്ട്’.

Ads By Google

വെനസ്വേലയില്‍ അടുത്തയാഴ്ച്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസാരിക്കുമ്പോഴായിരുന്നു ഒബാമയ്ക്കായുള്ള ഷാവേസിന്റെ വോട്ട്. ഒബാമ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയാണെങ്കില്‍ ഹെന്റിക് കാപ്രില്‍ ആണ് ഷാവേസിന്റെ എതിരാളി.

ഒബാമ നല്ല മനുഷ്യനാണ്. ഞാന്‍ അമേരിക്കയിലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒബാമയ്ക്കാവുമായിരുന്നു എന്റെ വോട്ട്. അമേരിക്കയേയും വൈറ്റ് ഹൗസിനെയും ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഷാവേസില്‍ നിന്ന് ഇത്തരിത്തിലുള്ള അഭിപ്രായ പ്രകടനം ഏറെ അമ്പരപ്പുളവാക്കുന്നതാണ്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ മദ്യപാനിയെന്നും പിശാച് എന്നുമായിരുന്നു ഷാവേസ് അഭിസംബോധന ചെയ്തിരുന്നത്. ഒബാമ മുഴുവന്‍ ആഫ്രിക്കക്കാര്‍ക്കും അപമാനമാണെന്നും ഷാവേസ് പറഞ്ഞിരുന്നു.

അടുത്തിടെയുണ്ടായ ചില സംഭവങ്ങളില്‍ ഒബാമ എടുത്ത ചില നിലപാടുകളാണ് തന്നെ മാറ്റി ചിന്തിപ്പിച്ചതെന്നായിരുന്നു ഷാവേസ് തന്റെ മനംമാറ്റത്തെ കുറിച്ച് പറഞ്ഞത്.

Advertisement