കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. നടി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള കേസില്‍ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. നടി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള കേസില്‍ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
നടിയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ട് വകുപ്പുകള്‍ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിനും പിന്തുടര്‍ന്ന് ശല്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നല്‍കിയത്. പ്രസ്തുത പരാതിയില്‍ ബോബി പിന്നീട് അറസ്റ്റിലാകുകയുമായിരുന്നു.
നാല് മാസങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാര്‍ത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂര്‍ നടിയെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുകയായിരുന്നു. ഇനിയും അവഹേളനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ നടി നേരത്തെ പരാതി നല്‍കുകയും നിയമനടപടിയുണ്ടാവുകയും ചെയ്തിരുന്നു.ഇതിനുപിന്നാലെയാണ്ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതും ബോബി അറസ്റ്റിലായതും.
Content Highlight: Chargesheet filed against Bobby Chemmannur for constantly making double-meaning statements and harassing the actress