പക്ഷേ ഒരു കാര്യം മാത്രം പറയാം, അവള്‍ ധീരയും തന്റേടിയുമാണ്; നാരദനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് അന്ന ബെന്‍
Film News
പക്ഷേ ഒരു കാര്യം മാത്രം പറയാം, അവള്‍ ധീരയും തന്റേടിയുമാണ്; നാരദനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th January 2022, 12:54 pm

സമകാലിക ഇന്ത്യയിലെ ന്യൂസ് റൂമുകളുടെ കഥപറയുന്ന ചിത്രമാണ് നാരദന്‍. മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് എന്നിവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നേരത്തെ പുറത്തുവന്ന നാരദന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിച്ചിരുന്നത്. ടൊവിനോയുടെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ നായികയായ അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എന്തിനും പോന്ന, തന്റേടിയായ ജേര്‍ണലിസ്റ്റായാണ് അന്ന ചിത്രത്തിലെത്തുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. അന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

‘അവളെക്കുറിച്ച് നിങ്ങളോട് കൂടുതല്‍ പറയണമെന്നുണ്ട്, പക്ഷേ ഒരല്‍പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. ഒരു കാര്യം മാത്രം നിങ്ങളോട് പറയാം, അവള്‍ ധീരയും തന്റേടിയുമാണ്. ഈ വേഷം അവതരിപ്പിക്കുന്നതിനെ കുറിച്ച് ഞാന്‍ വളരെയധികം അവേശഭരിതയാണ്, ‘ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്ററിന് പിന്നാലെ നിരവധി ആരാധകര്‍ കമന്റുകളുമായി എത്തുന്നുണ്ട്.

naradhan: Aashiq and Tovino after 'Mayanadi'; 'Naradan' scripted by Unni  Arin: First look poster released – first look poster of tovino thomas  starrer naradhan, worldwide release on January 27th 2022 – Jsnewstimes

ടൊവിനോയ്ക്കും അന്നയ്ക്കും പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്

ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

Naradhan (2022) | Naradhan Movie | Naradhan Malayalam Movie Cast & Crew,  Release Date, Review, Photos, Videos – Filmibeat

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Character  poster of Anna Ben in Tovino-Ashique Abu movie Naradan