ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ അച്ഛനും മകനുമായി ആരൊക്കെ വേണം; ചാണ്ടി ഉമ്മന്റെ മറുപടി
Kerala
ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ അച്ഛനും മകനുമായി ആരൊക്കെ വേണം; ചാണ്ടി ഉമ്മന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th October 2023, 7:06 pm

ഉമ്മന്‍ ചാണ്ടിയെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് എം.എല്‍.എയും മകനുമായ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ നായകനായി മമ്മൂട്ടി വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. രേഖ മേനോന് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകന്‍ ആരാവണം, താങ്കളുടെ റോള്‍ ആര് ചെയ്യണം എന്നായിരുന്നു ചോദ്യം. മമ്മൂട്ടി എന്ന് മറുപടി പറഞ്ഞപ്പോള്‍ മകനായി ദുല്‍ഖര്‍ അല്ലേ എന്നാണ് രേഖ മേനോന്‍ ചോദിച്ചത്. ഇതിന് ഒരു ചിരിയാണ് ചാണ്ടി ഉമ്മന്‍ നല്‍കിയത്.

ഉമ്മന്‍ ചാണ്ടി തന്നോട് അങ്ങനെ സംസാരിക്കാറില്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ അദ്ദേഹം നല്‍കിയ ഒരു ഉപദേശവും അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ആരുടേയും കയ്യില്‍ നിന്നും സമ്മാനങ്ങള്‍ ഒന്നും മേടിക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സാധാരണ വഴക്ക് പറയാത്ത ആളാണ്. പക്ഷേ സന്ദര്‍ശകരുടെ കയ്യില്‍ നിന്നും സമ്മാനം മേടിക്കുന്നത് കണ്ടാല്‍ അന്ന് കിട്ടും. ഒരു നോട്ടം മതി. ആ നോട്ടത്തില്‍ എല്ലാമുണ്ടാവും. അങ്ങനെയുള്ള വളരെ കുറച്ച് സാഹചര്യം മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഞങ്ങള്‍ തമ്മില്‍ അങ്ങനെ സംസാരമില്ല. അതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണം. സംസാരിക്കാന്‍ സമയമില്ലായിരുന്നു. അദ്ദേഹം ആറ് മണി ആറേ കാലാവുമ്പോള്‍ എഴുന്നേല്‍ക്കും. പിന്നെ ചാരുകസേരയില്‍ ഇരുന്ന് എല്ലാ പത്രവും വായിക്കും. ചായ കുടിച്ചുകൊണ്ടായിരിക്കും പത്രം വായിക്കുന്നത്. അതിന് ശേഷം ആള്‍ക്കാരെ കാണാന്‍ പോവും. ആള്‍ക്കാരെ കണ്ട് തിരിച്ച് വന്ന് കുളിച്ച് അപ്പോള്‍ തന്നെ പോവും,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Content Highlight: Chandy oommen about mammootty and oommen chandy