എഡിറ്റര്‍
എഡിറ്റര്‍
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
എഡിറ്റര്‍
Tuesday 15th August 2017 5:31pm

 


ഹരിയാന: ചണ്ഡീഗഢില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുത്ത എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. സ്‌കൂളിലെ പരിപാടികള്‍ കഴിഞ്ഞു മടങ്ങവെ ആയുധധാരിയായ അക്രമി വിദ്യാര്‍ത്ഥിനിയെ സമീപത്തെ പാര്‍ക്കിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ചണ്ഡീഗഢ് സെക്ടര്‍ 23ലാണ് സംഭവം. സ്വാതന്ത്ര്യദിനമായതിനാല്‍ റോഡും പരിസരവും ഒഴിഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് വിശദീകരിക്കുകയായിരുന്നു.


Read more:  ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ ദൂരദര്‍ശന്‍ വിസമ്മതിച്ചു; ദൂരദര്‍ശന്‍ ആര്‍.എസ്.എസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് യെച്ചൂരി


നാല്‍പതിനോട് അടുത്ത് പ്രായമുള്ളയാളാണ് പ്രതിയെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കുല്‍ദീപ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement