സംസ്‌കൃത സര്‍വകലാശാലയിലെ താത്ക്കാലിക വി.സി പ്രൊഫ. കെ.കെ ഗീതാകുമാരി അധ്യാപകരുമായി ചര്‍ച്ചചെയ്ത് യോഗ്യരായവരുടെ പേരുകള്‍ തീരുമാനിച്ച് ചാന്‍സിലര്‍ക്ക് കൈമാറിയെങ്കിലും ഒരാളെ പോലും പട്ടികയിലുള്‍പ്പെടുത്തിയില്ല.
ആര്‍.എസ്.എസ് സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘില്‍ അംഗങ്ങളായ ഡോ. ആര്‍.എസ്. വിനീത് (അസിസ്റ്റന്റ് പ്രൊഫസര്‍, എന്‍.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശേരി), ഡോ. സിന്ധു അന്തര്‍ജനം (അസോസിയേറ്റ് പ്രൊഫസര്‍, ആലപ്പുഴ എസ്.ഡി കോളേജ്), ആര്‍.എസ്.എസ് അനുഭാവികളായ ഡോ. എസ്. ശ്രീകലാദേവി (റിട്ട. അസോസിയേറ്റ് പ്രൊഫസര്‍, നീറമണ്‍കര എന്‍.എസ്.എസ് കോളേജ്), ഡോ. കെ ഉണ്ണികൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പല്‍, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ്) എന്നിവരെയാണ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റിലേക്ക് നിര്‍ദേശിച്ചത്.
കാലിക്കറ്റ് സര്‍വകലാശാലയിലും സംഘപരിവാര്‍ നോമിനികളെ സിന്‍ഡിക്കേറ്റിലേക്ക് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. കല്‍പറ്റ വെറ്ററിനറി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന് സമാനമായ മാനേജ്‌മെന്റ് കൗണ്‍സിലിലേക്കും സംഘപരിവാറുകാരെ നിയമിച്ചു. ബി.ജെ.പി അനുകൂല അധ്യാപകസംഘടനയായ എ.ബി.ആര്‍.എസ്.എമ്മിന്റെ പ്രസിഡന്റ് ഡോ. സാനി എസ്. ജൂലിയറ്റ്, ജനറല്‍ സെക്രട്ടറി ഡോ. സി.എന്‍. ദിനേശ് എന്നിവരെയാണ് നിര്‍ദേശിച്ചത്.