എഡിറ്റര്‍
എഡിറ്റര്‍
തളരുന്ന സാമ്പത്തിക മേഖലയെ ഉണര്‍ത്തുന്നതിനായി പത്ത് ലക്ഷം കോടിയുടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 25th October 2017 9:11am

ന്യൂദല്‍ഹി: തളര്‍ന്ന സാമ്പത്തിക മേഖലയെ ഉണര്‍ത്തുന്നതിനും പൊതു മേഖല ബാങ്കുകളുടെ മൂലധനയടിത്തറ ശക്തിപ്പെടുത്തുന്നതിനും ദേശിയ സംസ്ഥാന പാതകളുടെ നിര്‍മ്മാണത്തിനുമായി പത്ത് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അടുത്ത രണ്ടുവര്‍ഷംകൊണ്ട് ബാങ്കുകളുടെ മൂലധനഘടന ശക്തിപ്പെടുത്തുന്നതടക്കമുള്ള പദ്ധതിക്ക് രൂപംനല്‍കിയത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ തളര്‍ച്ച മറികടക്കാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകളുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 കോടിയും റോഡുകളുടെ നിര്‍മ്മാണത്തിന് 7 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Also Read മനുഷ്യാവകാശ ലംഘനത്തിനെതിരെ പരാതി; ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം


ബാങ്കുകള്‍ക്കുള്ള പണത്തില്‍ 1.35 ലക്ഷം കോടി രൂപ റീ കാപ്പിറ്റലൈസേഷന്‍ ബോണ്ട് വഴിയും 76,000 കോടി രൂപ ബജറ്റ് വിഹിതമായും സമാഹരിക്കും ബാങ്കിങ് മേഖലയിലെ പുതിയ പരിഷ്‌കരണ പദ്ധതികള്‍ രണ്ടു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളെ അറിയിച്ചു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ റോഡുകള്‍ക്കായി 9.5 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 83,677 കിലോമീറ്റര്‍ റോഡുകളും ദേശീയപാതകളും പാലങ്ങളുമാണ് ഘട്ടംഘട്ടമായി നിര്‍മിക്കുക. ആദ്യഘട്ടം 2022-ഓടെ പൂര്‍ത്തിയാക്കും.

Advertisement