എഡിറ്റര്‍
എഡിറ്റര്‍
‘താജ്മഹല്‍ ശിവക്ഷേത്രമോ ശവകുടീരമോ?’ ഉത്തരം തേടി കേന്ദ്രസര്‍ക്കാരിനുമുന്നില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍
എഡിറ്റര്‍
Thursday 10th August 2017 9:26pm

ന്യൂദല്‍ഹി: ലോകാത്ഭുതമായ താജ്മഹല്‍ ശിവക്ഷേത്രമാണോ ശവകുടീരമാണോ എന്നതില്‍ വ്യക്തത വേണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍. കേന്ദ്ര സര്‍ക്കാരിനോടാണ് ഇക്കാര്യം ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

താജ്മഹല്‍, മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിതതാണോ അതോ രാജ്പുത് രാജാവ് മുഗള്‍ സാമ്രാജ്യത്തിന് സമ്മാനിച്ചതാണോ എന്നതിലാണ് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. നിരവധി ചരിത്രകാരന്‍മാര്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണ് ഇത് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ മുന്നിലേക്കെത്തുന്നത്.


Also Read: ‘മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഓഫാക്കി’;എ.ഡി.ജി.പി സന്ധ്യയ്‌ക്കെതിരെ ദിലീപ്


നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി ശിവാജിയുടെയും റാണാപ്രതാപിന്റെയും പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത് വാര്‍ത്തയായിരുന്നു. താജ്മഹല്‍ ആരുപണിതതാണെന്നുള്ള കാര്യം സംസ്‌കാരിക മന്ത്രാലയമാണ് കണ്ടെത്തേണ്ടതെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പറയുന്നു.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനി എന്തു നിലപാടെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Advertisement