ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ മദ്രസകള്‍ക്കും അഫിലിയേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മദ്രസ ബോര്‍ഡുകളിലോ സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലോ എല്ലാ മദ്രസകളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ തീരുമാനം.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പൂര്‍ണമായും മദ്രസകളില്‍ മാത്രം വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. ഇത്തരം മദ്രസകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് മാനവവിഭവശേഷി വകുപ്പിന്റെ വിശദീകരണം.
മദ്രസകളെ ജി.പി.എസ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനും നിരീക്ഷിക്കാനും പദ്ധതിയുണ്ടെന്നും വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
” സ്‌കൂളുകളെപ്പോലെ മദ്രസകളെയും പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.”

പ്രകാശ് ജാവദേക്കര്‍- കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി
നിലവില്‍ രാജ്യത്തെ മദ്രസകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അഫിലിയേഷന്റെ ആവശ്യമില്ല. മദ്രസകളുടെ പൂര്‍ണമായ നിയന്ത്രണവും പ്രവര്‍ത്തനവും ബോര്‍ഡുകളിലേക്ക് എത്തും. മദ്രസകളില്‍ ഇപ്പോള്‍ ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കിവരുന്നതെന്ന് അറിയില്ല എന്നും മന്ത്രാലയം പറയുന്നു.
പ്രാഥമിക രൂപരേഖ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നു. സ്വതന്ത്രപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കം മതപരമായ വിഷയത്തില്‍ കൈകടത്തുന്നതാണെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.
