മിനിക്കോയ്: ലക്ഷദ്വീപിലെ ബിത്രദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രദേശവാസികളില്‍ നിന്ന് വ്യാപകപ്രതിഷേധം. ലക്ഷദ്വീപ് എം.പിയായ ഹംദുള്ള സയീദും ദ്വീപ് നിവാസികളുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
മിനിക്കോയ്: ലക്ഷദ്വീപിലെ ബിത്രദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രദേശവാസികളില്‍ നിന്ന് വ്യാപകപ്രതിഷേധം. ലക്ഷദ്വീപ് എം.പിയായ ഹംദുള്ള സയീദും ദ്വീപ് നിവാസികളുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കേന്ദ്ര വിജ്ഞാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് എം.പി പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
ദീപ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള വിഞ്ജാപനത്തെക്കുറിച്ച് ആശങ്കാകുലരാകേണ്ടതില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ദ്വീപ് നിവാസികളോട് പറഞ്ഞു.
അതേസമയം ദ്വീപ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സാമൂഹിക ആഘാത പഠത്തിനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ സ്ഥാനം, ദേശീയ സുരക്ഷ പ്രസക്തി എന്നിവ കണക്കിലെടുത്ത് മുഴുവന്‍ ദ്വീപും ഡിഫെന്‍സ് സ്ട്രാറ്റജിക്ക് കൈമാറുകയാണ് ലക്ഷ്യമെന്നാണ് വിഞ്ജാപനത്തില്‍ അറിയിച്ചിരിക്കുന്നത്.
പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് ദ്വീപ് ഏറ്റെടുക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. റവന്യു വകുപ്പിനെ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ 105 ഓളം കുടുംബങ്ങളാണ് ഈ ദ്വീപില്‍ താമസിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിയാലോചന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 2013ലെ ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം എന്നിവ പ്രകാരമുള്ള നഷ്ടപരിഹാരം, സുതാര്യതയ്ക്കുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവ പ്രകാരം ഒരു എസ്.ഐ.ഐ ആവശ്യമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം തന്നെ മിനിക്കോയ് ദ്വീപില്‍ ഐ.എന്‍.എസ് ജടായു എന്ന നാവികതാവളം കമ്മീഷന്‍ ചെയ്യുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.
Content Highlight: Central government to acquire Bitra Island in Lakshadweep for defense base; Protests strong