എഡിറ്റര്‍
എഡിറ്റര്‍
ദുബായിലും കളിക്കണ്ട; ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്രത്തിന്റെ ചുവപ്പു കൊടി
എഡിറ്റര്‍
Wednesday 29th March 2017 4:17pm

ന്യൂദല്‍ഹി: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിന് കേന്ദ്രത്തിന്റെ ചുവപ്പു കൊടി. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തിലാണ് പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം വേണ്ടെന്നു വയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

ദുബായില്‍ മത്സരം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.സി.സി.ഐ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളുടേയും ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.

2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര നടത്തിയിട്ടില്ല. പുനരാരംഭിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വീണ്ടും ആക്രമണങ്ങളുമുണ്ടായി.


Also Read: മായിക കാഴ്ച്ചകളുടെ ‘സ്റ്റാറിംഗ് പൗര്‍ണമി’:ഹോളിവുഡിനെ അനുസ്മരിപ്പിച്ച ടീസറുമായെത്തിയ സണ്ണി വെയ്ന്‍ ചിത്രത്തിന് സംഭവിച്ചതെന്ത്? സംഗീത സംവിധായകന്‍ മനസു തുറക്കുന്നു


നിലവില്‍ പാകിസ്താന്റെ ഹോം ഗ്രൗണ്ട് ഷാര്‍ജയാണ്. 2016 ലെ ട്വന്റി-20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനം ഏറ്റുമുട്ടിയത്. ക്രിക്കറ്റില്‍ ഏറ്റവും അധികം ആളുകള്‍ കാണുന്നതും ആവേശം നിറഞ്ഞതുമായ പോരാട്ടമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍.

Advertisement