രാത്രിയില്‍ യുവതിയെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന രണ്ട് പുരുഷന്മാര്‍; വലിച്ചിഴച്ചുകൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
national news
രാത്രിയില്‍ യുവതിയെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന രണ്ട് പുരുഷന്മാര്‍; വലിച്ചിഴച്ചുകൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th November 2021, 9:11 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ രണ്ട് പുരുഷന്മാര്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത്.

ബുലന്ദ്ഷഹറിലെ ഖുര്‍ജ നഗര്‍ മേഖലയിലാണ് സംഭവം. രണ്ട് പുരുഷന്മാര്‍ സ്ത്രീയെ പിന്തുടരുകയും തുടര്‍ന്ന് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് യുവതിയെ അന്വേഷിച്ച് കണ്ടെത്തുകയും യുവതി പറഞ്ഞ മൂന്ന് പ്രതികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ബുലന്ദ്ഷഹര്‍ ജില്ലയിലെ ജഹാംഗിരാബാദ് പട്ടണത്തിലെ ഖലോര്‍ ഗ്രാമവാസിയാണ് യുവതി.

ജോലി ആവശ്യത്തിനായി ഖുര്‍ജ നഗറിലെ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നെന്നും ബന്ധു തന്നെ പീഡിപ്പിച്ചുവെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ബന്ധുവിന്റെ കൂട്ടാളികളായ രണ്ട് പേര്‍ യുവതിയെ പിടികൂടി മര്‍ദിക്കുകയായിരുന്നു.

സി.സി.ടിവി ദൃശ്യങ്ങള്‍ പ്രകാരം നവംബര്‍ 24ന് രാത്രി 10.59നാണ് സംഭവം. ഒരു സ്ത്രീ വീടിന് നേരെ ഓടുന്നതും വാതിലില്‍ മുട്ടുന്നതും അതില്‍ കാണാം. രണ്ടുപേര്‍ അവളുടെ പുറകില്‍ വന്ന് അവളെ കൊണ്ടുപോകാന്‍ ശ്രമിക്കുകയും അവര്‍ എതിര്‍ക്കുമ്പോള്‍, അവര്‍ അവരെ വലിച്ചിഴക്കുകയും ചെയ്യുന്നു.

പീഡനം, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: CCTV footage shows duo dragging woman in UP’s Bulandshahr, booked for assault | Watch