സി.പി.ഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥയാക്കാന്‍ തീരുമാനിച്ചത്. ഗീതാ ഗോപിയാണ് സ്ഥാനാര്‍ത്ഥിയെന്ന പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സി.പി.ഐ ഇതു പേയ്‌മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദന്‍ ഉന്നയിച്ചിരുന്നു.
പ്രദേശിക തലത്തിലും മുകുന്ദനോട് എതിര്‍പ്പുണ്ടായിരുന്നു. സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിര്‍പ്പ് നാട്ടിക, ചേര്‍പ്പ് കമ്മിറ്റികള്‍ ഉന്നയിക്കുകയും തൃശൂര്‍ ജില്ലാ ഘടകം അതിനോടു യോജിക്കുകയും ചെയ്തിരുന്നു.
ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നല്‍കിയത് എന്നാല്‍ ഒരിക്കല്‍ക്കൂടി മത്സരിപ്പിക്കമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങള്‍ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായുള്ള അകല്‍ച്ചയിലാണെന്നും കമ്മിറ്റികളില്‍ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെത്തട്ടില്‍ നിന്നും ഉയര്‍ന്നത്.