സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
Daily News
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th May 2016, 11:00 am

cbsc-result

ന്യൂദല്‍ഹി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണ് വിജയശതമാനം.

2015 ല്‍ 97.32 ആയിരുന്നു വിജയം. www.cbse.nic.in, www.results.nic.in, www.cbseresults.nic.in എ്ന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.

ബോര്‍ഡുമായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് എല്ലാ വിദ്യാര്‍ഥികളുടെയും ഫലം ഇമെയില്‍ വഴി ലഭിക്കും.

അതേസമയം സി.ബി.എസ്.ഇ ബോര്‍ഡ് ഓഫിസില്‍നിന്ന് നേരിട്ട് ഫലം അറിയാന്‍ സാധിക്കില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 13,73,853 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്.

നേരത്തെയുണ്ടായിരുന്നതുപോലെ തന്നെ ഐ.വി.ആര്‍.എസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. ദല്‍ഹി സ്വദേശികള്‍ക്ക് 24300699, 28127030 എന്നീ നമ്പറുകള്‍ വഴിയും ദല്‍ഹിക്കു പുറത്തുനിന്നുള്ളവര്‍ക്ക് 011 24300699, 011 28127030 എന്നീ നമ്പറുകളില്‍ വിളിച്ചും ഫലം അറിയാം.