കോളിഫ്‌ളവര്‍ ബജി തയ്യാറാക്കാം
Food On Roads
കോളിഫ്‌ളവര്‍ ബജി തയ്യാറാക്കാം
ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 10:49 pm

 

കുട്ടികള്‍ക്ക് ഇഷ്ടമുള്ള നാലുമണി പലഹാരങ്ങള്‍ എന്തൊക്കെയാണെന്ന് ആലോചിച്ച് കഷ്ടപ്പെടേണ്ട. കുട്ടി രുചികള്‍ക്കൊപ്പം വൈറ്റമിന്‍സും ആവശ്യത്തിന് വയറിലെത്തിക്കാന്‍ ഈ നാലുമണി പലഹാരങ്ങള്‍ക്കാകും. കോളിഫ്‌ളവര്‍ ബജി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ്.

ചേരുവകള്‍
കോളിഫ്‌ളവര്‍ – മീഡിയം സൈസ് ഒന്ന്
അരിപ്പൊടി- കാല്‍ കപ്പ്
കടലപ്പൊടി- ഒന്നര കപ്പ്
കോണ്‍ഫ്‌ളോര്‍ -ഒന്നര ടീസ്പൂണ്‍
മുളക് പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
കായം പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
ഇഞ്ചി- അരച്ചത് കാല്‍ ടീസ്പൂണ്‍
ബേക്കിങ് സോഡ പൗഡര്‍- ഒരു നുള്ള്
എണ്ണ- ആവശ്യത്തിന്

പാചക രീതി
കോളിഫ്‌ളവര്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇതളുകളാക്കി അടര്‍ത്തിയെടുക്കുക.കുറച്ച് വെള്ളം തിളപ്പിച്ച് അതിലിട്ട് കുറച്ചുസമയം വെക്കാം. പിന്നീട് വെള്ളമൂറ്റി കളഞ്ഞ് എല്ലാ ചേരുവകളും നന്നായി മിക്‌സ് ചെയ്ത് കുറച്ചുവെള്ളത്തില്‍ കലക്കി പാകപ്പെടുത്തുക. തുടര്‍ന്ന് ഓരോ ഇതളുകളും പ്രത്യേകം മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.