കാസ്റ്റങ് കൗച്ച്; അവസരം വാഗ്ദാനം ചെയ്ത് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന് യുവതി, കേസെടുത്ത് പൊലീസ്
Malayalam Cinema
കാസ്റ്റങ് കൗച്ച്; അവസരം വാഗ്ദാനം ചെയ്ത് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന് യുവതി, കേസെടുത്ത് പൊലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th July 2020, 11:21 pm

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ കേസെടുത്ത് പൊലീസ്. നാലുതവണ പീഡനത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതി. ഇരുപതുകാരിയായ യുവതിയാണ് ആല്‍വിന്‍ ആന്റണിക്കെതിരെ പരാതി ഉന്നയിച്ചത്.

താന്‍ 2019 ജനുവരിയിലാണ് ആദ്യം പീഡനത്തിന് ഇരയായതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. സിനിമയില്‍ അവസരം വാഗദാനം ചെയ്ത് എറണാകുളം പനമ്പള്ളി നഗറിലെ ആല്‍വിന്‍ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇത്. പിന്നീട് മൂന്ന് തവണ കൂടി ആല്‍വിന്‍ തന്നെ പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.

മോഡലിംഗ് രംഗത്ത് സജീവമായ യുവതി കഴിഞ്ഞ ദിവസമാണ് പരാതിയുമായി എറണാകുളം സൗത്ത് പൊലീസിനെ സമീപിച്ചത്. ആല്‍വിന്‍ ആന്റണിയുടെ ശല്യം സഹിക്കാനാകാതെയാണ് പരാതിപ്പെടുന്നതെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നാണ് വിവരം. പനമ്പള്ളി നഗറിലെ ആല്‍വിന്റെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ