ഫോണ്‍ നമ്പര്‍ കൊടുക്കുന്നതൊക്കെ വലിയ കുഴപ്പമാവുമെന്ന് മുകേഷ്; കാസ്റ്റിംഗ് കോളില്‍ പുതുമ നിറച്ച് ഹെലന്‍ ടീം
Film News
ഫോണ്‍ നമ്പര്‍ കൊടുക്കുന്നതൊക്കെ വലിയ കുഴപ്പമാവുമെന്ന് മുകേഷ്; കാസ്റ്റിംഗ് കോളില്‍ പുതുമ നിറച്ച് ഹെലന്‍ ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th November 2021, 10:32 am

ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ ശ്രദ്ധ നേടുന്നു. തിരക്കഥാകൃത്തായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നടന്‍ മുകേഷാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ടി.വിയുടെ റിമോട്ട് കാണാതെ മക്കളോട് ചോദിക്കുമ്പോള്‍ ‘മക്കളെ ഇതുവരെ കിട്ടിയിട്ടില്ല, തപ്പിക്കൊണ്ടിരിക്കുവാണെന്നാണ് ഡയറക്ടര്‍ പറഞ്ഞത്,’ എന്നാണ് മറുപടി ലഭിക്കുന്നത്.

എന്നാല്‍ താന്‍ തന്നെ അഭിനേതാക്കളെ കണ്ടെത്തുമെന്ന് മുകേഷ് പറയുന്നു. അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കാനൊരുങ്ങുകയും, എന്നാല്‍ പെട്ടന്ന് തന്നെ ‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാ’, ഇ മെയില്‍ ഐ.ഡി കൊടുത്താല്‍ മതിയെന്നും മുകേഷ് പറയുന്നു.

മികച്ച അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് തന്നെ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ, ആല്‍ഫ്രഡിന്റെ തിരക്കഥയിലൊരുങ്ങിയ ഹെലന്‍ മികച്ച വിജയം നേടിയ ചിത്രം സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യറാണ്.

ബിഗ് ബാംഗ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം നിര്‍മിച്ചത്.

അന്ന ബെന്‍, ലാല്‍, നോബിള്‍ ബാബു തോമസ്, വിനീത് ശ്രീനിവാസന്‍, ബിനു പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Casting call of new movie from team Helan