തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ബിഗ് ടി.വി അവതാരക നല്‍കിയ പരാതിയിലായിരുന്നു ബാസിലിനെതിരെ കേസ് എടുത്തത്.
വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ അബ്ദുള്ള ബാസില്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനും എഡി.ജി.പി പി. വിജയന് ആഭ്യന്തര വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് കേസിനാസ്പദമായ സംഭവം.
അവതാരകയെ ആക്ഷേപിക്കുന്ന തരത്തില്‍ ചര്‍ച്ചയെ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയില്‍ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും പരാതിക്കാരിക്കെതിരെ വധഭീക്ഷണി ഉയര്‍ത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു. അബ്ദുള്ള ബാസിലിനെതിരായ നടപടിയില്‍ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Content Highlights: Case related to TV channel discussion: Ramesh Chennithala directs that further proceedings against Abdulla Basil be halted.
