യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസുകാരനെതിരെ കേസ്
Kerala News
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസുകാരനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 9:13 am

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച പൊലീസുകാരനെതിരെ കേസെടുത്തു. അരുവിക്കരക്ക് സമീപം കാച്ചാണി സ്നേഹവീട്ടില്‍ സാബു പണിക്കര്‍ക്ക്(48) എതിരേയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. വിജിലന്‍സില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സാബു പണിക്കര്‍.

പീഡനം, ഐ.ടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി അരുവിക്കര പൊലീസാണ് കേസെടുത്തത്. ആരോപണത്തിന് പിന്നാലെ ഇയാളെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴിനല്‍കി.

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് വര്‍ഷമായി പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. സാബു പണിക്കര്‍ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും ഇയാള്‍ ഒളിവിലാണെന്നും അരുവിക്കര സി.ഐ എസ്. ഷിബുകുമാര്‍ അറിയിച്ചു.