ബി.ജെ.പി നേതാവ് കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
Kerala News
ബി.ജെ.പി നേതാവ് കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 10:55 am

തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാര്‍ തട്ടിക്കൊണ്ടുപോയതായി പൊലീസില്‍ പരാതിയെന്ന്‌ റിപ്പോര്‍ട്ട്. മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് വനിത ജീവനക്കാരുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്.ഐ.ആറില്‍ ആരോപിച്ചിരിക്കുന്നത്. കേസില്‍ കൃഷ്ണകുമാറിന്റെ മകളും യൂട്യൂബറുമായ ദിയ കൃഷ്ണയും പ്രതിയാണ്.

അതേസമയം സ്ഥാപനത്തിലെ പണം കവര്‍ന്നതിന് വനിത ജീവനക്കാര്‍ക്കെതിരെയും കേസ് എടുത്തതായും വിവരമുണ്ട്. ദിയയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ കവര്‍ന്നതിനാണ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തത്.

എന്നാൽ പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി അവിടെ നിന്നും മറ്റൊരിടത്തേക്ക് തട്ടിക്കൊണ്ട് പോയെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

ഈ സമയത്ത് ജീവനക്കാരേയും ഇവരുടെ വീട്ടുകാരേയും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കൃഷ്ണ കുമാറിനും ദിയ കൃഷ്ണകുമാറിനും പുറമെ കൃഷ്ണകുമാറിന്റെ സുഹൃത്തായ സന്തോഷും കേസില്‍ പ്രതിയാണ്.

Content Highlight: Case filed against Actor and BJP leader G. Krishnakumar for kidnapping; a case has been registered, reports say