എഡിറ്റര്‍
എഡിറ്റര്‍
വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസ്
എഡിറ്റര്‍
Saturday 19th August 2017 3:02pm

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

അര്‍ദ്ധശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ അവധിയെടുക്കുകയും പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നുമാണ് പരാതി. വിജിലന്‍സായിരുന്നു നേരത്തെ കേസന്വേഷിച്ചിരുന്നത്. എന്നാല്‍ വിജിലന്‍സിന്റെ അധികാരപരിധിയില്‍പ്പെടില്ലെന്നതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് ഡി.ജി.പി ഫയലില്‍ കുറിച്ചത്.


Also Read: ഇത്തരക്കാര്‍ മലയാള സിനിമയ്ക്ക് ശാപമാണ്; നിവിന്‍ പോളി ലൊക്കേഷനില്‍ ചിത്രമെടുക്കുന്നത് തടഞ്ഞെന്ന് ആരോപിച്ച് നാന വാരികയുടെ കുറിപ്പ്


വ്യാജരേഖ ചമച്ചിട്ടുണ്ടെന്നും കേസ് പൊലീസിന് കൈമാറണമെന്നും വിജിലന്‍സിന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഈ കേസില്‍ സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട് ടി.പി സെന്‍കുമാര്‍.

Advertisement