ദേശീയ ഗാനം തെറ്റായി ആലപിച്ചു; സണ്ണി ലിയോണിനെതിരെ കേസ്
Daily News
ദേശീയ ഗാനം തെറ്റായി ആലപിച്ചു; സണ്ണി ലിയോണിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2016, 6:31 pm

sunny

ന്യൂദല്‍ഹി: ഇന്ത്യന്‍ ദേശീയ ഗാനം തെറ്റായി ആലപിച്ചതിന് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസ്. ദല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കബഡി ലീഗായ പ്രൊ കബഡിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും തെറ്റായി ഉച്ഛരിച്ചാണ് ഗാനം ആലപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

താന്‍ നിരവധി തവണ പരിശീലനം നടത്തിയ ശേഷമാണ് ദേശീയ ഗാനം വേദിയില്‍ ആലപിച്ചതെന്നും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി പ്രതികരിച്ചു. ദേശീയഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.