എഡിറ്റര്‍
എഡിറ്റര്‍
ശശികലയുടെ പ്രസംഗം; നിയമോപദേശം ലഭിച്ചതിന് ശേഷം മാത്രം തുടര്‍നടപടിയെന്ന് പൊലീസ്
എഡിറ്റര്‍
Sunday 10th September 2017 8:58pm

പറവൂര്‍: വിവാദപ്രസംഗത്തില്‍ ശശികലയ്‌ക്കെതിരായ തുടര്‍നടപടികള്‍ നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് പൊലീസ്കേ. സെടുക്കുന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടുന്നത്.

കേരളത്തിലെ മതേതര എഴുത്തുകാര്‍ ആയുസിന് വേണ്ടി മൃത്യുഞ്ജയഹോമം കഴിപ്പിക്കുന്നത് നല്ലതാണെന്നും ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതിവരുമെന്നുമാണ് ശശികല പ്രസംഗിച്ചിരുന്നത്.

‘എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍ എസ് എസ്. എതിര്‍ക്കുന്നവരെ കൊല്ലണ്ട ഗതികേട് ആര്‍ എസ് എസിനില്ല. അങ്ങനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമാണ്. അതുകൊണ്ട് ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല’.

‘ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍ പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം’ എന്നാണ് ശശികലയുടെ പരാമര്‍ശം.

പ്രസംഗത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എം.എല്‍.എയുടെ പരാതിയില്‍ ശശികലയുടെ വിവാദ പ്രസംഗത്തെ കുറിച്ച്   എറണാകുളം റൂറല്‍ എസ്. പി അന്വേഷണം ആരംഭിച്ചിരുന്നു.


Read more:  വിസ്ഡം ഗ്രൂപ്പുകാര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പൊലീസ് ശശികലയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചത് ആര്‍.എസ്.എസ്. പ്രീണനം: വി.ഡി സതീശന്‍ എം.എല്‍.എ


 

Advertisement