ജോപ്പനെ ജയിലില്‍ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
Kerala
ജോപ്പനെ ജയിലില്‍ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2013, 5:14 pm

[]പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ടെന്നി ##ജോപ്പനെ സന്ദര്‍ശിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പോലീസ് കേസ്.  റിപ്പോര്‍ട്ടര്‍ ചാനല്‍ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ പ്രദീപ്.സി. നെടുമണിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ചാനല്‍ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. []

പത്തനംതിട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

ജയിലിലെ എല്ലാവിധ പരിശോധനകള്‍ക്കും ശേഷം ജോപ്പനെകണ്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവളിയാണെന്ന് കെ.യു.ഡബ്ല്യൂ.ജെ പ്രതികരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പ്രദീപ്.സി. നെടുമണ്‍ ജോപ്പനെ ജയിലിലെത്തി സന്ദര്‍ശിച്ചത്.