[]മാവേലിക്കര: യുവ കേരള യാത്രയ്ക്ക് കേരളത്തിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ##രാഹുല്‍ ഗാന്ധിക്കെതിരെ നിയമലംഘനത്തിന് പരാതി. എന്‍.സി.പി നേതാവ് മുജീബ് റഹ്മാനാണ് പരാതി നല്‍കിയിരിക്കുന്നത്.
നൂറനാട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. നാളെ മാവേലിക്കര കോടതിയിലും പരാതി നല്‍കുമെന്ന് മുജീബ് റഹ്മാന്‍ അറിയിച്ചു. മോട്ടോര്‍ വാഹന നിയവും പോലീസ് നിയമവും ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാന്‍ പോലീസ് ജീപ്പിന് മുകളില്‍ കയറിയതാണ് വിവാദങ്ങള്‍ക്ക് കാരണം. രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ വാഹനത്തിന് മുകളില്‍ കയറിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രകടനം നിയമവിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
കോമാളിയെയാണോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും പിണറായി ചോദിച്ചിരുന്നു.
