ആന്‍ഡ്രോയിഡില്‍ മലയാളം വിരല്‍കൊണ്ട് എഴുതാന്‍ എന്താണ് ചെയ്യേണ്ടത്? ആപ് ഡൗണ്‍ലോഡ് ചെയ്യാനും സെറ്റിങ്‌സ് ചെയ്യാനുമുള്ള വഴികള്‍
Big Buy
ആന്‍ഡ്രോയിഡില്‍ മലയാളം വിരല്‍കൊണ്ട് എഴുതാന്‍ എന്താണ് ചെയ്യേണ്ടത്? ആപ് ഡൗണ്‍ലോഡ് ചെയ്യാനും സെറ്റിങ്‌സ് ചെയ്യാനുമുള്ള വഴികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th April 2015, 6:27 pm

google-03ന്യൂദല്‍ഹി: ആന്‍ഡ്രോയിഡില്‍ ഇനി കൈകൊണ്ട് വളരെ എളുപ്പത്തില്‍ മലയാളം എഴുതാം. സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലറ്റുകളിലും കൈകൊണ്ടെഴുതുന്ന രീതി നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും മലയാളം അടക്കമുള്ള ഭാഷകള്‍ ഇങ്ങനെ എഴുതാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മലയാളമടക്കമുള്ള 82 ഭാഷകളുമായാണ് ഗൂഗിള്‍ രംഗത്തെത്തിയിരിരിക്കുന്നത്.

ആന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതലുള്ള ഫോണുകളില്‍ പുതിയ ആപ്പ് പ്രവര്‍ത്തിക്കും ഏപ്രില്‍ 15 നാണ് ഈ ആപ്പ് പുറത്തിറക്കിയിരുന്നത്. ഇതിനോടകം നിരവധിപ്പേരാണ് ഇത് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ ഹാന്‍ഡ് റൈറ്റിങ് കീബോര്‍ഡ് വഴി എളുപ്പത്തില്‍ മലയാളം അടക്കമുള്ള ഭാഷകള്‍ എഴുതാനും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.

google-01

എങ്ങനെ ഇത് നിങ്ങളുടെ ഫോണില്‍

ആദ്യം https://play.google.com/store/apps/details?id=com.google.android.apps.handwriting.ime ഈ ലിഗ്  ഉപയോഗിച്ച് ഗൂഗിള്‍ ഹാന്റ് റൈറ്റിങ് കീബോര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക. (അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി Google Handwriting input എന്ന് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം)

google-store

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് അടുത്ത സ്റ്റെപ്പ്. അതിനായി സെറ്റിങ്‌സില്‍ ഇന്‍പുട്ട് ഡിവൈസില്‍ ഇന്‍പുട്ട് ആന്റ് ലാഗ്വേജ് സെലക്ട് ചെയ്യുക. ഇതില്‍ നിന്ന് ഗുഗിള്‍ ഹാന്റ് റൈറ്റിങ് ടൂള്‍ സെലക്ട് ചെയ്തതിന് ശേഷം ലാഗ്വേജ് സെറ്റ് ചെയ്യാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി മലയാളം ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യണം. (മൊബൈലില്‍ 8 എം.പി സ്‌പേസ് ഉണ്ടെങ്കില്‍ മാത്രമേ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു) ശേഷം കീ ബോര്‍ഡില്‍ ഓട്ടോമാറ്റിക്കായി കാണാന്‍ സാധിക്കും.

ഇനി നിങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും വിരല്‍ കൊണ്ട് ഫോണില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും. കീ ബോര്‍ഡിലെ സ്‌പേസ് ബാറിന് ഇടതുവശത്തുള്ള ഗ്ലോബിലാണ് ലാഗ്വേജ് സെലക്ട് ചെയ്യേണ്ടത്. ഇവിടെ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

g-1g-2

g-3g-4താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മലയാള ഭാഷ കാണാം…

g-5