നഷ്ടമായത് എന്റെ ആദ്യ സംവിധായകനെ: ഛായാഗ്രഹകന്‍ വേണു
Kerala News
നഷ്ടമായത് എന്റെ ആദ്യ സംവിധായകനെ: ഛായാഗ്രഹകന്‍ വേണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th January 2019, 10:36 pm

കോഴിക്കോട്: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഛായാഗ്രഹകന്‍ വേണു. തന്റെ ആദ്യത്തെ സംവിധായകനെയാണ് ലെനിന്‍ രാജേന്ദ്രന്റെ മരണത്തോടെ നഷ്ടമായതെന്ന് വേണു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഞാനാദ്യമായിട്ട് ഒരു സിനിമ ചെയ്തത് ലെനിന്റേതാണ്. പ്രേംനസീറിനെ കാണ്മാനില്ല എന്ന സിനിമ. ആ ഒരു ഒറ്റ കാരണം കൊണ്ട് എനിക്ക് അദ്ദേഹത്തോട് വികാരപരമായ ബന്ധമുണ്ട്.”

ALSO READ: കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍: മുഖ്യമന്ത്രി

അദ്ദേഹവുമായി ഒരുപാട് വര്‍ഷത്തെ അടുപ്പമുണ്ടായിരുന്നു. മധു അമ്പാട്ട് ഇല്ലാത്തപ്പോള്‍ താന്‍ അദ്ദേഹത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാന്‍ പോയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

“രാഷ്ട്രീയമായുള്ള പല കാര്യത്തിലും അഭിപ്രായ ഐക്യമുള്ളയാളായിരുന്നു.”

അസുഖബാധിതനായിരുന്നെങ്കിലും രണ്ട് ദിവസം മുന്‍പ് ബന്ധപ്പെട്ടപ്പോള്‍ സുഖമായി വരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

WATCH THIS VIDEO: