കാലിഫോര്‍ണിയ: ചൈനയോടും റഷ്യയോടും അടുക്കുന്ന ഇന്ത്യയുടെ പുതിയ നീക്കത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാലിഫോര്‍ണിയ ഗവര്‍ണറുടെ പരിഹാസം.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനുമൊപ്പം സൗഹൃദം പങ്കിടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറല്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പരിഹസിച്ചത്.
‘പേടിക്കേണ്ട, ട്രംപ് ഷിക്കാഗോയിലേക്ക് ഗാര്‍ഡിനെ അയച്ചിട്ടുണ്ട്’, എന്ന തലക്കെട്ടോടെ എക്‌സിലൂടെയാണ് ഗാവിന്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഷിക്കാഗോയിലും ന്യൂയോര്‍ക്കിലും നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ തീരുമാനത്തെ കൂടി വിമര്‍ശിച്ചാണ് ഗാവിന്റെ എക്‌സ് പോസ്റ്റ്.
ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയില്‍ നിന്നുള്ള വീഡിയോയാണ് ഗാവിന്‍ പങ്കിട്ടത്.
<blockquote class=”twitter-tweet” data-media-max-width=”560″><p lang=”en” dir=”ltr”>But have no fear, Trump is sending the Guard to Chicago. <a href=”https://t.co/yTK5Uhxkde”>pic.twitter.com/yTK5Uhxkde</a></p>— Gavin Newsom (@GavinNewsom) <a href=”https://twitter.com/GavinNewsom/status/1962625948152668647?ref_src=twsrc%5Etfw”>September 1, 2025</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
ലോകനേതാക്കളായ മോദിയുടെയും പുടിന്റെയും ഷി ജിന്‍പിങ്ങിന്റെയും സൗഹൃദം ലോകശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് ട്രംപിനെതിരെ ഡെമോക്രാറ്റിക് ഗവര്‍ണറായ ഗാവിന്‍ രംഗത്തെത്തിയത്.
യു.എസ് പ്രസിഡന്റ് ട്രംപിന്റെ അടുത്തസുഹൃത്തുക്കളില്‍ ഒരാളായിട്ടായിരുന്നു പ്രധാനമന്ത്രി മോദിയെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തോടെ ഇന്ത്യയുടെയും യു.എസിന്റെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തിയ സൈനിക ആക്രമണങ്ങളെയും എസ്.സി.ഒ രാജ്യങ്ങള്‍ അപലപിച്ചു. സാധാരണക്കാരെയാണ് കൊലപ്പെടുത്തുന്നതെന്ന് എസ്.സി.ഒ നിരീക്ഷിച്ചു. പശ്ചിമേഷ്യയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ഫലസ്തീന്‍ പ്രശ്‌നം നീതിയുക്തമായി പരിഹരിക്കേണ്ടതുണ്ടെന്നും ഉച്ചകോടിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
Content Highlight: California governor mocks Trump by sharing video of Modi laughing with Xi Jinping and Putin