മുതിര്‍ന്ന അഞ്ച് അധ്യാപകര്‍ അടങ്ങുന്ന സമിതിക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വി.സിയുടെ നീക്കം.
തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും കാലിക്കറ്റ് ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയും ചെയ്തിരുന്നു. നിലവില്‍ റിട്ടേര്‍ണിങ് ഒഫീസര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.