ഉദ്ഘാടനം ഡി.കെ ശിവകുമാര്‍; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈബി ഈഡന്‍ നയിക്കുന്ന ലോങ് മാര്‍ച്ച്
kERALA NEWS
ഉദ്ഘാടനം ഡി.കെ ശിവകുമാര്‍; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈബി ഈഡന്‍ നയിക്കുന്ന ലോങ് മാര്‍ച്ച്
ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 10:49 pm

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്. ജനുവരി പത്തിന് കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തുന്നത് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ്.

മറൈന്‍ ഡ്രൈവില്‍ നിന്നും മട്ടാഞ്ചേരിയിലേക്കാണ് ലോങ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിന്റെ സമാപന സമ്മേളനം വെള്ളി വൈകീട്ട് ഏഴ് മണിക്ക് മട്ടാഞ്ചേരി കരിപ്പാലത്ത് വെച്ച് നടക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രതിഷേധിക്കുന്നതിനായി ആദ്യമായാണ് ഡി.കെ ശിവകുമാര്‍ കേരളത്തിലെത്തുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തേ ഡി.കെ ശിവകുമാര്‍ രംഗത്തു വന്നിരുന്നു.

ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമാണ് ബി.ജെ.പിക്കു കീഴില്‍ ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാണ് ഡി.ക് ശിവകുമാര്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി വിഷയത്തിലെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കര്‍ണാടകത്തിലെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്തു വന്നിരുന്നു.