എഡിറ്റര്‍
എഡിറ്റര്‍
ഷൊര്‍ണൂരില്‍ എം.ആര്‍ മുരളി- സി.പി.ഐ.എം സഖ്യത്തിനെതിരെ സി.പി.ഐ
എഡിറ്റര്‍
Tuesday 11th June 2013 1:34pm

m.r murali

ഷൊര്‍ണൂര്‍: സി.പി.ഐ.എം ഭരണത്തിന് അവസരമൊരുക്കി നഗരസഭ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം.ആര്‍. മുരളി ഇന്ന് വൈകിട്ടു മൂന്നിനു രാജി സമര്‍പ്പിക്കും.

സി.പി.ഐ.എം ചെയര്‍മാന്‍ സ്ഥാനവും ജെ.വി.എസ് വൈസ് ചെയര്‍പഴ്‌സന്‍ സ്ഥാനവും ഏറ്റെടുക്കുമെന്ന ധാരണയിലാണ് രാജി.

Ads By Google

എന്നാല്‍ മുന്നണിയിലില്ലാത്ത ജനകീയ വികസന സമിതിയുമായി ചേര്‍ന്ന് അധികാരം പങ്കിടാനാവില്ലെന്ന് സി.പി.ഐ നിലപാടറിയിച്ചു. വൈസ് ചെയര്‍മാന്‍ സ്ഥാനം സി.പി.ഐയ്ക്കു നല്‍കണമെന്നതാണ് അവരുടെ ആവശ്യം.

സി.പി.ഐ.എം ഇത് ഏറ്റെടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ജനകീയ വികസന സമിതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.പി.ഐ വ്യക്തമാക്കി.

രണ്ടര വര്‍ഷത്തിന് ശേഷമാണു ഷൊര്‍ണൂര്‍ നഗരസഭാ ഭരണം സി.പി.ഐ.എമ്മിനു സ്വന്തമാവുന്നത്. അധികാരം പങ്കിടുന്നതിലെ ധാരണ മുരളി ലംഘിച്ചുവെന്നാരോപിച്ചു കോണ്‍ഗ്രസ് പക്ഷത്തെ വൈസ് ചെയര്‍പഴ്‌സനും മൂന്ന് സ്ഥിരം സമിതി അധ്യക്ഷരും സ്ഥാനമൊഴിഞ്ഞിരുന്നു. വൈസ് ചെയര്‍പഴ്‌സന്‍ സ്ഥാനത്തേക്ക് 13നാണു തിരഞ്ഞെടുപ്പ്.

സി.പി.ഐ.എമ്മുമായുണ്ടാക്കിയ ധാരണപ്രകാരം നഗരസഭ അധ്യക്ഷ പദവിയില്‍ നിന്ന് രാജിവയ്ക്കാന്‍ ജനകീയ വികസന സമിതി നേതാവ് എം.ആര്‍ മുരളി തീരുമാനിക്കുകയായിരുന്നു.

ജെ.വി.എസില്‍ നിന്നുള്ള സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. പി.എം. ജയ, കെ. സരള എന്നിവരും ഇന്ന് സ്ഥാനമൊഴിയും. ജെവിഎസ് സഹകരണം സംബന്ധിച്ച സി.പി.ഐ.എം സംസ്ഥാന സമിതിയുടെ തീരുമാനം ഇന്നലെ ഷൊര്‍ണൂര്‍, കുളപ്പുള്ളി ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ഹംസ എം.എല്‍.എയാണ് തീരുമാനം കമ്മിറ്റികളില്‍ അറിയിച്ചത്.

Advertisement