എഡിറ്റര്‍
എഡിറ്റര്‍
സി.സി.എല്‍ കിരീടം: കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സിന്
എഡിറ്റര്‍
Monday 11th March 2013 10:00am

ബാംഗ്ലൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിരീടം കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സിന്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‌സിനെ 24 റണ്‍സിനാണ് കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സ് അടിയറവ് പറയിച്ചത്.

Ads By Google

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സ് 5 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തെലുങ്ക് വാരിയേഴ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു.

അര്‍ധ സെഞ്ചുറി നേടിയ ധ്രുവ് ശര്‍മ്മയുടേയും 45 റണ്‍സ് നേടിയ പ്രദീപിന്റേയും ബാറ്റിംഗാണ് കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സിന് കിരീടം നേടാന്‍ സഹായിച്ചത്.
ധ്രുവ് ശര്‍മ്മയാണ് കളിയിലെ കേമന്‍. തെലുങ്ക് വാരിയേഴ്‌സിന് വേണ്ടി രഘുവും, നന്ദഗോപനും 2 വിക്കറ്റുകള്‍ വീതം നേടി.

നേരത്തെ സെമിഫൈനലില്‍ അമ്മാ കേരളാ സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സ് ഫൈനലിലെത്തിയത്.

വീര്‍ മറാത്തിയെ തോല്‍പ്പിച്ചായിരുന്നു തെലുങ്കു വാരിയേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം.

Advertisement