എഡിറ്റര്‍
എഡിറ്റര്‍
സി.സി.എല്‍ കേരളാ സ്‌ട്രേക്കേഴ്‌സ് പുറത്തായി
എഡിറ്റര്‍
Sunday 10th March 2013 8:15am

ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് സെമി ഫൈനലില്‍ അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് പുറത്തായി. ഏഴ് വിക്കറ്റിന് കര്‍ണ്ണാടക ബുള്‍ഡോസേഴാണ് അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിനെ തോര്‍പ്പിച്ചത്.

Ads By Google

സ്‌കോര്‍: കേലളാ സ്‌ട്രൈക്കേഴ്‌സ് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 130, കര്‍ണാടക ബുള്‍ഡോസേഴ്‌സ് 16 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിനു തൊട്ടതെല്ലാം തുടക്കത്തിലേ പിഴച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 4.3 ഓവറില്‍ 33 റണ്‍സ് നേടിയെങ്കിലും പിന്നീട്  സ്‌ട്രൈക്കേഴ്‌സിനു കളിയിലേക്ക് തിരിച്ച് വരാനായില്ല.

30 പന്തില്‍ 36 റണ്‍സ് നേടിയ മദന്‍ മോഹനാണ് കേരള ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

എട്ടു റണ്‍സെടുക്കുന്നതിനിടെ കര്‍ണാടകയുടെ രണ്ടുവിക്കറ്റുകള്‍ പിഴുത കേരളാ താരങ്ങള്‍ മികവ് കാട്ടിയെങ്കിലും കര്‍ണ്ണാടകയുടെ ധ്രുവ് ശര്‍മയുടെ പ്രത്യാക്രമണത്തില്‍ കേരളാ താരങ്ങള്‍  തോല്‍വി സമ്മതിച്ചു.

ഏഴുറണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹിമ്മത്ത്, രണ്ടുവിക്കറ്റ് വീഴ്ത്തിയ അഭിമന്യൂ എന്നിവരാണ് കേരളത്തെ തകര്‍ത്തത്. ധ്രുവ് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement