റിലയന്‍സില്‍ പ്രതീക്ഷവെച്ച് ടിക് ടോക്ക്; നിക്ഷേപത്തിനായി മുകേഷ് അംബാനിയെ സമീപിച്ചതായി റിപ്പോര്‍ട്ട്
techd
റിലയന്‍സില്‍ പ്രതീക്ഷവെച്ച് ടിക് ടോക്ക്; നിക്ഷേപത്തിനായി മുകേഷ് അംബാനിയെ സമീപിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 12:45 pm

ന്യൂദല്‍ഹി: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍.
ടെക് ക്രഞ്ചും, ദ ഇക്കണോമിക് ടൈംസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിലയന്‍സിന് നിക്ഷേപത്തിന് താല്പര്യമുണ്ടോ എന്നറിയുന്നതിനായി ടിക് ടോക്ക് സി.ഇ.ഒ കെവിന്‍ മേയര്‍ റിലയന്‍സുമായി ബന്ധപ്പെട്ടതായാണ് വിവരം. എന്നാല്‍ ടിക് ടോക്കോ റിലയന്‍സോ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം ടിക് ടോക്കിന്റെ യു.എസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ട്വിറ്ററും ടിക് ടോക്കില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അക്കൂട്ടത്തില്‍ നിരോധിക്കപ്പെട്ട ആപ്പാണ് ടിക് ടോക്. ഇന്ത്യയില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്ന ആപ്പായിരുന്നു ടിക് ടോക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS:ByteDance in talks with Reliance for investment in TikTok: Report