കൊച്ചി കോര്‍പറേഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം
kerala new
കൊച്ചി കോര്‍പറേഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം
ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 11:11 am

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്.

യു.ഡി.എഫിന്റെ ഷെല്‍ബി ആന്റണിയെയാണ് ബൈജു തോട്ടാളി പരാജയപ്പെടുത്തിയത്. പി കെ ഗോകുലന്‍ ആയിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

Read Also : ഉപതെരഞ്ഞെടുപ്പ്; ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പിക്ക് തന്നെ

അതേസമയം ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15–ാം വാര്‍ഡില്‍ യു.ഡി.എഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ ചൊല്ലിയുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് യു.ഡി.എഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി വിജയിച്ചു.
അഞ്ചാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 328 വോട്ടിനാണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ഇതോടെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി.