എഡിറ്റര്‍
എഡിറ്റര്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ടാറ്റ നാനോ സ്വന്തമാക്കാം
എഡിറ്റര്‍
Thursday 7th March 2013 9:58am

മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി മുതല്‍ ടാറ്റാ നാനോ സ്വന്തമാക്കാം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി കാര്‍ ബിസിനസ്സ് കൊഴുപ്പിക്കാനാണ് ടാറ്റാ മോട്ടോര്‍സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു.

Ads By Google

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനം വാങ്ങി ക്രെഡിറ്റ് കാര്‍ഡു വഴി ബില്‍ അടക്കുന്നത് പോലെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ നാനോയുടെ ബില്‍ ക്രെഡിറ്റ് വഴി സ്വീകരിക്കുമെന്നാണ് ടാറ്റാ കമ്പനിയുടെ അവകാശവാദം.

എന്നാല്‍ ഒറ്റ തവണയായി ഉപഭോക്താവിന്റെ അക്കൗണ്ടില്‍  പണം ഇല്ലായെങ്കില്‍ 3 മുതല്‍ 12 വരെ നീളുന്ന പ്രതിമാസ തവണകളായി ബില്ലടക്കാം. എന്നാല്‍ ഇങ്ങനെ 3 തവണയായി ബില്ലടക്കുന്നവര്‍ക്ക് പലിശ ഈടാക്കുകയില്ലെന്നതും ഏറെ ശ്രദ്ധേയമാണ്.

കടമ്പകളൊന്നുമില്ലാതെ നാനോ സ്വന്തമാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ടാറ്റയുടെ ലക്ഷ്യമെന്ന് ടാറ്റാമോട്ടോര്‍സ് പ്രസിഡണ്ട് രജ്ഞിത്ത് യാദവ് പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടാറ്റാ നാനോ വാങ്ങാന്‍ ഇപ്പോള്‍ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത് വിജയിക്കുകയാണെങ്കില്‍ മറ്റു രാജ്യങ്ങളിലും ഈ സൗകര്യം ലഭ്യക്കുമെന്നും ടാറ്റാമോട്ടോര്‍സ് പ്രസിഡണ്ട് പറഞ്ഞു.

Advertisement