‘പരിക്കില്‍ നിന്ന് ഹാര്‍ദിക് നല്ല രീതിയില്‍ സുഖം പ്രാപിക്കുന്നുണ്ട്. ആര്‍.ടി.പി (കളിയിലേക്ക് മടങ്ങുക) പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അദ്ദേഹം നിലവില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ്. പരിക്കില്‍ നിന്ന് അദ്ദേഹം തിരിച്ചെത്തുന്നതിനാല്‍, അദ്ദേഹം ക്രമേണയായിരിക്കും തന്റെ ജോലിഭാരം വര്‍ദ്ധിപ്പിക്കുക.
നേരിട്ട് 50 ഓവര്‍ ക്രിക്കറ്റിലേക്ക് ചാടുന്നത് അപകടകരമാണ്. ടി-20 ലോകകപ്പിന് മുന്നോടിയായി ഹാര്‍ദിക്ക് പ്രധാനമായും ടി-20 മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,’ ബി.സി.സി.ഐ വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.
അതേസമയം ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ബുംറയുടെ ജോലിഭാരം കുറക്കുന്നതിനായാണ് ഏകദിന പരമ്പരയില്‍ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചത്. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റാണ് ഹര്‍ദിക് ഏറെ കാലം കളത്തില്‍ നിന്ന് വിട്ടുനിന്നത്. പാണ്ഡ്യക്ക് ഓസ്‌ട്രേലിയക്കെതിരായ പരമ്പരകളും നഷ്ടമായിരുന്നു.
അതേസമയം സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷമാണ് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര നടക്കാനിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 30നാണ് നടക്കുക.
പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ പരിക്കാണ് ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുന്നത്. പ്രോട്ടിയാസിനെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കിന്റെ പിടിയിലായ ഗില്‍ രണ്ടാം ടെസ്റ്റിലും ഉണ്ടാകില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിടാന്‍ വൈകുന്നതും ഗില്ലന്റെ പരിക്കാണ്.
Content Highlight: Bumrah and Hardik likely to be dropped from ODI squad against South Africa