കൊല്‍ക്കത്ത: ജാവേദ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി സര്‍ക്കാര്‍ നടപടിയില്‍ വന്‍ പ്രതിഷേധം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ എസ്.എഫ്.ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വഴിയോര കടകളും നിര്‍മിതികളും അനധികൃതമാണെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
വഴിയോരക്കച്ചവടക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും ബുള്‍ഡോസറുകള്‍ തടഞ്ഞതോടെ വലിയ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സംഘര്‍ഷത്തില്‍ 15-ഓളം പേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിരവധി ഇടതുപക്ഷ പ്രവര്‍ത്തകരെ അടുത്തുള്ള കെ.പി.സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശ്രീജന്‍ ഭട്ടാചാര്യയ്ക്ക് പുറമെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും
മുന്‍ ജാദവ്പൂര്‍ എം.എല്‍.എയുമായ സുജന്‍ ചക്രവര്‍ത്തിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ വിഷയത്തില്‍ കോടതി വാദം കേള്‍ക്കാനിരിക്കെ അര്‍ദ്ധരാത്രിയിലുള്ള പൊളിക്കല്‍ നടപടി നിയമവിരുദ്ധമാണെന്ന് നേതാക്കള്‍ പറഞ്ഞു. നേതാക്കളുടെ അറസ്റ്റിനെ അപലപിച്ച് കൊണ്ട് എസ്.എഫ്.ഐ കേരള പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്തെത്തിയിട്ടുണ്ട്.
സ്റ്റേഷനോട് ചേര്‍ന്നുള്ള കടകളെല്ലാം നിലവില്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് കച്ചവടക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ 15 ദിവസത്തെ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. പൊലീസ് നടപടിയിലും അറസ്റ്റിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഗേറ്റിന് മുന്നില്‍ ധര്‍ണ്ണ ആരംഭിച്ചിട്ടുണ്ട്.
Content Highlight: Bulldozer raj against street vendors in Kolkata; Protesting SFI leaders arrested
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.