നോക്കിയ ആശ 311, 305 : പോക്കറ്റിലൊതുങ്ങും ഫോണും കാശും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2012, 12:56 pm
മുംബൈ : നോക്കിയ ആശ സീരീസിലെ ബഡ്ജറ്റ് ഫോണ്‍ എന്ന വിശേഷണവുമായി ആശ 311, ആശാ 305 എന്നിവയെത്തുന്നു.[]
3 ഇഞ്ച് ടച്ച് സ്‌ക്രീനുള്ള ആശ 311 ന് 7,139 രൂപയാണ് വില. 400×240 പിക്‌സലാണ് ഇതിന്റെ റെസല്യൂഷന്‍. 256 എം.ബി ഇന്റേണല്‍ മെമ്മറിയുള്ള ആശ 311 ന് ഏതാണ്ട് 100 എം.ബി ഫ്രീ യൂസര്‍ മെമ്മറിയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യുകയുമാകാം.
1GHZ പ്രോസസ്സറുള്ള ആശ 311 ന് 3.2 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.
ഡ്യുവല്‍ സിം സൗകര്യവുമായാണ് ആശ 305 എത്തുന്നത്. വില 5,029 രൂപ. 3 ഇഞ്ച് ടച്ച് സ്‌ക്രീനുള്ള ആശ 305 ന് 10 എംബി ഇന്റേണല്‍ മെമ്മറിയും 32 ജിബി എക്‌സാപന്‍ഡബിള്‍ മെമ്മറിയുമാണുള്ളത്. 2 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ.
ആഗസ്റ്റ് 12 ന് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും.
