2025 ബജറ്റ്, ആദായ നികുതി പരിധി ഉയർത്തി; 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2025, 12:27 pm
ന്യൂദൽഹി: 2025 ബജറ്റിൽ ആദായ നികുതിയുടെ പരിധി ഉയർത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ. ഇതോടെ 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. സമീപ കാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനോടെ ശമ്പളമുള്ള നികുതിദായകർക്ക് 12.75 ലക്ഷം രൂപ വരെ ആദായ നികുതി അടക്കേണ്ടതില്ല.

