ബിഎസ്6 നിലവാരത്തിലുള്ള ഹോണ്ട ആക്ടീവ 125 അനാവരണം ചെയ്തു
New Release
ബിഎസ്6 നിലവാരത്തിലുള്ള ഹോണ്ട ആക്ടീവ 125 അനാവരണം ചെയ്തു
ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 6:36 pm

 

ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള ഇരുചക്രവാഹനങ്ങളുമായി ഹോണ മോട്ടോര്‍ സൈക്കിള്‍. കമ്പനിയുടെ പുതിയ വാഹനമായ ഹോണ്ട ആക്ടീവ 125 അനാവരണം ചെയ്തു. ഈ വര്‍ഷം തന്നെ വാഹനത്തിന്റെ വിപണനം ആരംഭിക്കും. 2020 ഏപ്രില്‍ 1 ന് മുന്‍പ് എല്ലാവാഹനങ്ങളും ബിഎസ് 6 നിലവാരത്തിലുള്ളതാക്കണമെന്നതാണ് നിര്‍ദ്ദേശം.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്പളെന്‍ഡര്‍ ഇന്ത്യയിലെ ആദ്യത്തെ ബിഎസ്6 സര്‍ട്ടിഫിക്കേഷനന്‍ ലഭിച്ച ഇരുചക്രവാഹനമായി ഹീറോ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ 125 സിസി സ്‌കൂട്ടറാണ് ഹോണ്ട ആക്ടീവ 125. കമ്പനിയുടെ പിജിഎം-എഫ്‌ഐ ഫ്യുല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയോട് കൂടിയാണ് വാഹനം പുറത്തിറങ്ങുന്നത്. നിലവിലെ മോഡലില്‍ നിന്നും 10 ശതമാനം അധികം ഇന്ധന ക്ഷമതയാണ് ആക്ടീവ 125 മുന്നോട്ടുവയ്ക്കുന്നത്.

മറ്റ് പ്രത്യേകതകള്‍

നോയ്‌സലെസ് സ്റ്റാര്‍ട്ടര്‍, ഇന്ധന ഉപയോഗത്തെ നിയന്ത്രിക്കുന്ന സ്റ്റോപ്പര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്റിക്കേറ്റര്‍, ഇത് എഞ്ചിനുമായി കണ്ക്ട് ചെയ്തിരിക്കുന്നു. അതിനാല്‍, സൈഡ് സ്റ്റാന്‍ഡ് ഇട്ടിട്ടുണ്ടെങ്കില്‍ എഞ്ചിന്‍ ഓണ്‍ ആകില്ല,എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്.

റിഫ്‌ലക്ടേഴ്‌സോടു കൂടിയ എല്‍ഇഡി ഹെഡ് ലാമ്പ, പുതിയ ടെയ്ല്‍ ലാമ്പ്.

നിറങ്ങള്‍

റെഡ് മെറ്റാലിക്, ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ വൈറ്റ്, ബ്രൗണ്‍ മെറ്റാലിക്