ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്
Kerala News
ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th June 2025, 10:17 am

തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. നൂറ് നോട്ടിക്കല്‍ മൈല്‍ ദീരത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ബ്രിട്ടന്റെ യുദ്ധവിമാനമായ പ്രിന്‍സസ് ഓഫ് വേല്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പരിശീലനപ്പറക്കല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തിരിച്ച് ഇറക്കാന്‍ ശ്രമിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനെത്തുടന്ന് ലാന്‍ഡിങ് സാധ്യമായില്ല. പിന്നീട് നിരവധി തവണ ലാന്‍ഡിങ്ങിനായി ശ്രമിച്ചെങ്കിലും നടന്നില്ല.

വിമാനത്തില്‍ ഇന്ധനവും കുറവായിരുന്നു. പിന്നീട് പ്രതിരോധ വകുപ്പിന്റേയും നേവിയുടേയും അനുമതിയോട് കൂടിയാണ് ഏറ്റവും അടുത്തുള്ള നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു വിമാനം ലാന്‍ഡ്‌ചെയ്താല്‍ പ്രതിരോധ വകുപ്പിന്റെ ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എയര്‍ഫോഴ്‌സിനാണ് ഈ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ചുമതല.

അടിയന്തര ലാന്‍ഡിങ് നടത്തിയതിന് പിന്നിലെ കാരണം അടക്കം വിശദമായി പരിശോധിച്ചതിന് ശേഷമാവും യുദ്ധവിമാനത്തെ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

Content Highlight: British fighter jet makes emergency landing at Thiruvananthapuram airport