തലശ്ശേരി മാഹി ബൈപ്പാസിലെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു
Kerala News
തലശ്ശേരി മാഹി ബൈപ്പാസിലെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th August 2020, 5:52 pm

കണ്ണൂര്‍: തലശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് വീണു. നാല് ബീമുകളാണ് തകര്‍ന്ന് വീണത്.

തലശ്ശേരി മാഹി ബൈപ്പാസിന്റെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്ന് വീണത്.

1182 കോടിയുടെ പദ്ധതിയാണിത്. കണ്ണൂരില്‍ നിന്ന് മറ്റു ജില്ലകളിലേക്കുള്ള യാത്രയില്‍ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മിക്കുന്നത്.

നിര്‍മാണത്തിലിരിക്കുന്ന ഒരു ബീം ചരിഞ്ഞ് പോയപ്പോള്‍ മറ്റു ബീമുകള്‍ കൂടി വീഴുകയായിരുന്നെന്ന് എം.എല്‍.എ എ.എന്‍. ഷംസീര്‍ പറഞ്ഞു. ന്യൂസ് 18 കേരളയോടായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

ബീമുകള്‍ പരസ്പരം ലോക്ക് ചെയ്തിരുന്നില്ലെന്നും അതിന്റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്നും എം.എല്‍.എ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bridge under construction were collapsed at Mahee